top of page
Image by Ambitious Studio* | Rick Barrett

ALL INDIA

ASPIRING WRITER's

AWARD

Jithesh Raj. P. R

REGISTRATION ID

C0845

YOUR FINAL SCORE IS IN BETWEEN

9.21 - 9.75

IFHINDIA CONGRATULATE YOU FOR BEING IN THE TOP 10 FINALISTS.
YOUR FINAL SCORE WILL BE ANNOUNCED IN THE AWARD CEREMONY.

1. THE TITLE WINNER SCORE MUST BE MORE THAN 9.70 WHO WILL BE  WINNING 1,50,000/- CASH PRIZE & YOU MAY BE ONE OF THEM FOR SURE BECAUSE OUR FINAL WINNER IS IN BETWEEN THOSE TOP 10 FINALISTS INCLUDING YOU. 
2. SINCE YOU ARE ONE OF THOSE TOP 10 FINALIST YOU WILL BE GETTING EXCLUSIVE GIFT COUPON WORTH 5000/- EACH
(Note : You must participate either in ONLINE EVENT or OFFLINE EVENT without fail to get your AWARD BENEFITS)
3. ALL TOP 10 FINALIST INCLUDING YOU MUST PARTICIPATE IN THE MEGA EVENT EITHER OFFLINE OR ONLINE BECAUSE EVEN YOU MAY BE THE ONE WHO WIN THE TITLE FOR SURE.
4. INCASE YOU ARE NOT WILLING TO PARTICIPATE IN THE MEGA EVENT/ AWARD CEREMONY EITHER OFFLINE OR ONLINE then your journey in the contest will end here. HOWEVER YOU WILL STILL RECEIVE THE BEST 25 WRITERS BENEFITS but you will not get any benefits for being in the TOP 10 incase you quit from the contest hereafter.


click on the below link to know more information about the FINAL ROUND



 

Written By

Jithesh Raj. P. R

♥️അപ്പൂട്ടന്റെ ആദ്യ വിഷു ♥️

അന്നൊരു രാത്രി അപ്പു തന്റെ അമ്മയോടൊപ്പം ചേർന്നു കിടന്നുറങ്ങുമ്പോൾ ആയിരുന്നു അവനാ ശബ്ദം കേട്ടത്. സിനിമയിലൊക്കെ കേൾക്കുന്ന വെടിയൊച്ച പോലെയെന്തോ ഒരു ശബ്ദം. പെട്ടന്ന് ഞെട്ടി എഴുന്നേറ്റുകൊണ്ടു അവൻ അമ്മയോട് ചോദിച്ചു..

"എന്താ അമ്മേ ഒരു ശബ്ദം.."

"മോനെ അതു വിഷു ആയില്ലേ.ആരോ പടക്കം പൊട്ടിച്ചതാ."

"അതെന്താ അമ്മേ വിഷു."

"അതൊരു ആഘോഷമാണെന്റെ അപ്പുവെ."

"എന്തിനാ അമ്മേ അതിനു പടക്കം പൊട്ടിക്കുന്നെ."

"അതൊക്കെ ഓരോ ആഘോഷങ്ങൾ അല്ലെ, എന്റെ കുട്ടി ഉറങ്ങാൻ നോക്കിക്കേ."

"അതേയ് അമ്മേ, നമ്മുടെ പൂരത്തിന് പൊട്ടിക്കണ പോലെ വിഷുനു പൊട്ടിക്കോ. അപ്പുന് അതു പേടിയാ അമ്മേ."

പേടിച്ചിരുണ്ടു കിടന്ന അപ്പുവിനെ അമ്മ തന്റെ നെഞ്ചിലേക്ക് അമർത്തിയൊന്നു വാരി പുണർന്നു.

"എന്റെ കുട്ടി പേടിക്കണ്ട അമ്മ ഇല്ലേ കൂടെ"

അമ്മയുടെ സംരക്ഷണ വലയത്തിൽ കിടക്കുന്ന സമയത്തും, പല ഇടങ്ങളിൽ നിന്നായി പൊട്ടുന്ന പടക്കങ്ങളുടെ ഒച്ചയവന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. അതു കേട്ടു പേടിച്ചിരിക്കുന്ന സമയത്തായിരുന്നു ജാലകങ്ങൾക്കിടയിലൂടെ ഒരു മേശപൂവ് സ്വർണ നിറത്തിലുള്ള വാലുകളും അതിന്റെ അറ്റത്തു നക്ഷത്രങ്ങളുമായി ഉയർന്നു പൊന്തുന്നത് അപ്പുവിന്റെ കണ്ണുകളിൽ തെളിഞ്ഞത് . അവനതു പുതിയൊരു കാഴ്ചയായിരുന്നു . തന്നെ ചേർത്തു പിടിച്ച അമ്മയുടെ കരങ്ങൾ പതിയെ അടർത്തി മാറ്റി കാഴ്ചകൾക്ക് അരങ്ങൊരുക്കുന്ന ജനാലക്ക് അരികിലേക്ക് അവൻ നടന്നു. അയൽവക്കത്തെ തന്റെ കൂട്ടുകാരന്റെ വീട്ടിലൊക്കെ ഭയങ്കര ആഘോഷമാണ്. അടുത്ത ദിവസം തന്നെ വിഷു ഉണ്ടത്രേ, അവൻ ആദ്യം ആയിട്ടാണ് ഇതൊക്കെ കാണുന്നത്. അവന്റെ ഓർമയിലെ ആദ്യത്തെ വിഷുക്കാലവുമാണിത്. ചെവി പൊട്ടുന്ന ശബ്ദ കോലാഹലങ്ങൾക്കിടയിൽ അപ്പു തന്റെ ചെവിക്കുള്ളിലേക്ക് കുഞ്ഞു വിരലുകൾ തിരുകിക്കൊണ്ട് ഉയരുന്നതും വിരിയുന്നതും കറങ്ങുന്നതുമായ വർണ വിസ്മയങ്ങൾ ആശ്ചര്യത്തോടെ നോക്കി കൊണ്ടവൻ പുതിയൊരു വിഷുക്കാലത്തെ വരവേൽക്കുകയായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ശബ്ദങ്ങളും കാഴ്ചകളും നിലച്ചു എന്നു ഉറപ്പു വരുത്തിയതിനു ശേഷം വീണ്ടുമവൻ അമ്മയുടെ ശരീരത്തിലേക്ക് ചേർന്നു കിടന്നു ഉറക്കം പിടിച്ചു.

അങ്ങനെ മറ്റൊരു പുലരിയിൽ സൂര്യൻ തന്റെ പൊൻ കിരണങ്ങൾ അവന്റെ കണ്ണുകളിലേക്ക് പതിപ്പിച്ചപ്പോൾ ആയിരുന്ന കണ്ണുകൾ തിരുമ്മി കൊണ്ടു അപ്പു എഴുന്നേറ്റതു. ഉറക്കമെഴുന്നേറ്റത്തും അവൻ പതിയെ അമ്മയുടെ അടുത്തേക്ക് നടന്നു. അമ്മ രാവിലെ തന്നെ കുളിച്ചു ഒരുങ്ങി എന്തൊക്കെയോ ജോലികൾ ചെയ്യുന്ന തിരക്കിലായിരുന്നു.

"ആ അമ്മേടെ ഉണ്ണി എണീറ്റോ."

"അമ്മേ ഇന്നാണോ വിഷു"

"ഇന്ന് ചെറിയ വിഷുവാ അപ്പുവെ. നാളെയാണ് വലിയ വിഷു."

"അതെന്താ അമ്മേ രണ്ടു വിഷു"

"നാളെ അല്ലെ ഉണ്ണി പുതിയ ഡ്രെസ്സ് ഒക്കെ ഇടുക. വലിയവിഷുവിനുള്ള ഒരുക്കമാണ് ഇന്നത്തെ ചെറിയ വിഷു "

"അമ്മേ എനിക്ക് പടക്കം വാങ്ങി തരോ."

"അതിനെന്താ, ഉണ്ണിക്ക് വേണ്ട പടക്കങ്ങളും പുത്തൻ ഉടുപ്പുമായി ഇന്ന് ഉണ്ണിയുടെ അച്ഛൻ വരല്ലോ "

"അമ്മ എന്താ ഉണ്ടാക്കുന്നെ."

"നാളെ നമുക്ക്‌ കണി വക്കണ്ടേ.ഉണ്ണിക്ക് കണി കാണണ്ടേ."

"എന്താ അമ്മേ കണി എന്തിനാ അപ്പു അതു കാണുന്നെ."

"എന്റെ ഉണ്ണിക്ക് കണ്ണനെയും കണ്ണന് തിരിച്ചു ഉണ്ണിയേയും കാണേണ്ട ദിവസമാണ് നാളെ"

"അപ്പൊ കണ്ണൻ നാളെ ഇങ്ങോട്ടു വരോ അമ്മേ, കണ്ണന് കൊടുക്കാൻ ആണോ അമ്മയീ അപ്പം ഉണ്ടാക്കുന്നത് ."

സംശയങ്ങൾ അവനിൽ തീരുന്നുണ്ടായിരുന്നില്ല എങ്കിലും സംശയങ്ങൾ എല്ലാമവൻ പാതിയിൽ ബാക്കിയാക്കിക്കൊണ്ട് താൻ ഇന്നലെ കണ്ട വർണകാഴ്ചകൾ ഒരുക്കിയ സ്ഥലം ലക്ഷ്യമാക്കിയവൻ നടന്നു. അതവന്റെ കൂട്ടുകാരൻ കിച്ചന്റെ വീടുതന്നെയായിരുന്നു. അപ്പു അവിടെയെത്തിയപ്പോൾ കാണാൻ സാധിച്ചത് ആകെ ചിന്നിചിതറി കിടക്കുന്ന കടലാസ് കഷ്ണങ്ങളായിരുന്നു.

"കിച്ച, അപ്പു വന്നുട്ട"

"അപ്പുസേ, ഇന്നലെ ഞാൻ ഒത്തിരി കമ്പിത്തിരി കത്തിച്ചു. ചേട്ടനും അച്ഛനും കൂടി കുറെ പടക്കം പൊട്ടിച്ചു. അപ്പു കണ്ടായിരുന്നോ?"

"ആ ഞാൻ കണ്ടു. നല്ല രസം ഉണ്ടായിരുന്നു."

"അപ്പുന്റെ വീട്ടിൽ പടക്കം ഉണ്ടോ."

"ഇല്യാ അച്ഛൻ ഇന്ന് വരുമ്പോൾ കൊണ്ടു വരുമെന്ന് അമ്മ പറഞ്ഞു."

"നാളെ രാവിലെ അപ്പു വരുന്നോ, ഇവിടുന്നു കുട്ട്യോള് എല്ലാരും കൂടി ഓരോ വീടുകളിലേക്ക് കണി കാണിക്കാൻ പോവുന്നുണ്ട്."

"എന്തിനാ നമ്മള് അവരെ കണി കാണിക്കാൻ പോവുന്നെ, അമ്മ പറഞ്ഞു കണി വീട്ടിൽ വക്കും എന്നു."

"ആ അതു വേറെ, ഇതു നമ്മൾ കണിയുമായി ഓരോ വീട്ടിൽ പോവും അവര് പൈസ ഒക്കെ തരും."

"ഞാൻ ഇല്യാ അമ്മ ചീത്ത പറയും."

" അപ്പുസേ..."

ആ നീട്ടിയുള്ള വിളിയത് അമ്മയുടെ ആയിരുന്നു. വിളി കേട്ടതും കൂട്ടുകാരനോട് യാത്ര പറഞ്ഞു അവൻ അതിവേഗം അമ്മയുടെ അടുത്തേക്കോടി.

അവൻ ഓടി ചെന്നു അമ്മയുടെ അടുത്തെത്തി, 'അമ്മയപ്പോൾ വിഷുവിന് കണി വക്കാനായി അപ്പം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു. അതിൽ നിന്നും ഒരു അപ്പം എടുത്തു പാത്രത്തിലാക്കി അമ്മ അവനു നേരെ നീട്ടി. ഇളം ചൂടുള്ള അപ്പം ഊതി ഊതി മെല്ലെ കഴിച്ചു കൊണ്ടു അവൻ വരാന്ത ലക്ഷ്യം ആക്കി നടന്നു. തിണ്ണക്ക് മുകളിൽ കയറിയിരുന്നു തൂണും ചാരി അവന്റെ അച്ഛന്റെ വരവിനായി നോക്കത്താ ദൂരത്തേക്ക് നോക്കി കൊണ്ടവൻ കാത്തിരുന്നു. അപ്പോളേക്കും വീണ്ടും ചുറ്റുവട്ടമൊക്കെ പടക്കം പൊട്ടിക്കാൻ ആരംഭിച്ചിരുന്നു. ചെറിയ ചെറിയ ഒച്ചകൾ അങ്ങിങ്ങായി അവൻ കേൾക്കുന്നുണ്ട്. അച്ഛൻ വന്നാൽ അവനും പടക്കവും ഡ്രെസ്സും കിട്ടും. അപ്പുറത്തെ വീട്ടുകാർ പൊട്ടിച്ചതിനെക്കാൾ നന്നായി അവനു പൊട്ടിക്കണം, അതും മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ ഓടിച്ചെന്നു അമ്മയുടെ അടുത്തേക്കെത്തി. അമ്മ അപ്പോളും പണി തിരക്കിൽ തന്നെയായിരുന്നു.

"അമ്മേ അച്ഛൻ എപ്പോള വരാ."

"അച്ഛൻ സന്ധ്യ ആവുമ്പോളേക്കും എത്തും എന്റെ കണ്ണാ."

"അമ്മേ അച്ഛൻ വരുമ്പോൾ പടക്കം കൊണ്ടു വരായിരിക്കും അല്ലെ."

അമ്മ അവനെ നോക്കി ഒന്നു ചിരിച്ചു.

"എന്റെ ഉണ്ണിക്ക് പടക്കം ഡ്രെസ്സ് കളിപ്പാട്ടം ഒക്കെ അച്ഛൻ കൊണ്ടു വരും. ആ പുത്തൻ ഉടുപ്പിട്ടു വേണം നാളെ എന്റെ കണ്ണന് വിഷു ആഘോഷിക്കാൻ"

അതു കേട്ടതും അവന്റെ മുഖം പൂർണചന്ദ്രനെ പോലെ തിളങ്ങുന്നത് അമ്മക്ക് കാണമായിരുന്നു.

ഉച്ചത്തെ ഭക്ഷണത്തിന് ശേഷം കണിക്കൊന്നയും ചക്കയും മാങ്ങയുമൊക്കെ പൊട്ടിക്കാനായി അമ്മയോടൊപ്പം അവനും പുറപ്പെട്ടു. എല്ലാം ശേഖരിച്ചതിന് ശേഷം നാളെ കണിക്കു വേണ്ടുന്ന സാധനങ്ങൾ എല്ലാം ഒരു പായ വിരിച്ചു അമ്മ അതിൽ വൃത്തിയിൽ ഒതുക്കി വച്ചു. ഉണ്ണിക്ക് ഇതെല്ലാം കണ്ടപ്പോൾ ഭയങ്കര ആശ്ചര്യമായി തോന്നി. അവനിതൊക്കെ പുതിയ കാഴ്ചകൾ അല്ലെ. അമ്മ ചെയ്യുന്നതോരോന്നും നോക്കി അമ്മയോടൊപ്പം അവനും ഇരുപ്പുറപ്പിച്ചു. ഇടക്ക് അച്ഛൻ വരുന്നുണ്ടോ എന്നു ശ്രദ്ധിക്കാനും അവൻ മറന്നിരുന്നില്ല.

സമയം സന്ധ്യ കഴിഞ്ഞു. അടുത്ത വീട്ടിൽ ഒക്കെ പടക്കങ്ങൾ പൊട്ടി ചിതറുന്നുണ്ട്. എന്നാൽ അയൽവക്കത്തൊക്കെ വർണ വിസ്മയങ്ങൾ ആറാടുന്ന സമയം അമ്മയും അപ്പുവും അച്ഛനെയും കാത്തുള്ള നിൽപ്പായിരുന്നു. ഓരോ ആളുകൾ വീടിനു മുന്നിലൂടെ കടന്നു പോവുമ്പോളും അതു തന്റെ അച്ഛൻ ആണെന്ന് കരുതി അപ്പു ഓടി ചെല്ലും പക്ഷെ മടക്കം നിരാശനായിട്ടായിരുന്നു. രാത്രി ഈ നേരം ആയിട്ടും അച്ഛൻ വരുന്നത് കാണുന്നില്ല. നോക്കിയിരുന്നും കാത്തിരുന്നും രണ്ടു പേർക്കും മടുത്തുതുടങ്ങി. തന്റെ സങ്കടം മകൻ കാണാതിരിക്കാൻ അവനറിയാതെ തന്റെ കണ്ണുകൾ തുടക്കുമ്പോളും നിറകണ്ണുകൾ ഒഴുകുന്ന ഉണ്ണിയെ മാത്രം ആയിരുന്നു ആ അമ്മ ശ്രദ്ധിച്ചത്. അമ്മ അവനെ തന്റെ വയറിലേക്ക് ചേർത്തു പിടിച്ചു. ആ വയറിൽ ചാരി കിടന്നു തേങ്ങി കരഞ്ഞുകൊണ്ടവൻ പറഞ്ഞു

"അമ്മേ ഇനി അച്ഛൻ വരില്ലായിരിക്കും അല്ലെ"

"അറിയില്ല കണ്ണാ വാ നമുക്ക് ഭക്ഷണം കഴിച്ചു കിടക്കാം."

എന്നാൽ ഭക്ഷണത്തിനായി അവൻ കാത്തിരുന്നില്ല. ഒരുപാട് സ്വപ്നങ്ങൾ നെഞ്ചിൽ നിറച്ച അവന്റെ സങ്കടങ്ങൾ തലയണക്കു മുകളിൽ കണ്ണുനീർ കൊണ്ടൊരു മഷിയില്ലാത്ത ചിത്രങ്ങൾ തീർത്തുകൊണ്ടവൻ നിദ്രയിലേക്ക് യാത്രയായി.

അപ്പു ഉറക്കത്തിന്റെ മൂർദ്ധന്യവസ്ഥയിൽ ആയിരുന്നു എങ്കിലും അമ്മ ആരോടോ സംസാരിക്കുന്നത് ഉറക്കത്തിലും അവൻ കേൾക്കുന്നുണ്ട്. ഇതാരെന്ന ഭാവത്തിലവൻ കണ്ണുകൾ തുറന്നു നോക്കി.

"അച്ഛൻ"

ഒരു വർണത്തിനും വർണിക്കാൻ കഴിയാത്ത അത്ര ശോഭ ആയിരുന്നു അവന്റെ സന്തോഷത്തിനു അവന്റെയാ ചിരികൾക്കു, ഓടിച്ചെന്നവൻ അച്ഛനെ കെട്ടിപിടിച്ചു.

"ഞാൻ കരുതി അച്ഛൻ വരില്ലെന്ന്"

"അയ്യേ അപ്പുന്റെ ആദ്യ വിഷു ആയിട്ടു അച്ഛൻ വരാതെ ഇരിക്കെ.ഇതാ അച്ഛന്റെ മോന് പുതിയ ഡ്രെസ്സ്, കളിപ്പാട്ടങ്ങൾ."

എന്നാൽ ഉണ്ണിയുടെ ശ്രദ്ധ മുഴുവൻ പടക്കത്തിലേക്ക് ആയിരുന്നു.

"അച്ഛാ പടക്കം ഇല്ലേ.."

അച്ഛൻ ഒന്നു മാറി നിന്നു മേശയിലേക്ക് വിരൽ ചൂണ്ടി . രണ്ടു കവർ നിറയെ പടക്കങ്ങൾ അവനായി അവന്റെ അച്ഛൻ കൊണ്ടു വന്നിട്ടുണ്ടായിരുന്നു. പിന്നേ അവിടെയൊരു ഉത്സവം ആയിരുന്നു. ആരെക്കാളും ഗംഭീരം ആയിതന്നെ അപ്പു പടക്കം പൊട്ടിച്ചു ആഘോഷിച്ചു. എന്നാലും കുറച്ചു പടക്കം അവൻ ബാക്കിവച്ചു. നാളെ എല്ലാരുടെയും തീർന്നിട്ടു അവനു പൊട്ടിക്കാൻ വേണ്ടി. അന്നവൻ അച്ഛന്റെയും അമ്മയുടെയും നടുക്ക് തന്നെ കിടന്നുറങ്ങി. ഭൂമിക്കും ആകാശത്തിനും നടുക്കെന്ന പോലൊരു സായൂജ്യവും സന്തോഷവും അവനിൽ പ്രകാശിക്കുന്നുണ്ടായിരുന്നു.

രാവിലെ അമ്മയുടെ കൈക്കുമ്പിളിലാ ഉണ്ണി കണ്ണുകൾ ഒതുക്കിയപ്പോൾ ആണവൻ ഉറക്കം ഉണർന്നത്.എന്തിനാ ഈ അമ്മ കണ്ണു പൊത്തി പിടിച്ചിരിക്കുന്നത് എന്നായിരുന്നവന്റെ മനസ്സിൽ.

"കണ്ണു വിടമ്മേ, അപ്പുന് കണ്ണു കാണുന്നില്ല."

അവന്റെ വാശിക്ക് നിന്നു കൊടുക്കാതെ അവനുമായി നടന്ന അമ്മ അവരുടെ കൈകൾ അവന്റെ കണ്ണിൽ നിന്നും അടർത്തി മാറ്റുമ്പോൾ, അവന്റെ കുഞ്ഞികണ്ണുകൾ അമ്മയുടെ കൈകുമ്പിളിൽ നിന്നും സ്വാതന്ത്രമായി പീലി വിടർത്തി നോക്കുന്ന നേരം. അവൻ കണ്ടത് ഒരു അത്ഭുത കാഴ്ച തന്നെ ആയിരുന്നു. വിളക്കുകൾക്കു നടുവിൽ അതാ കണ്ണൻ പുല്ലാംകുഴൽ വായിച്ചു കൊണ്ടു നിൽക്കുന്നു, മുന്നിൽ കോടി മുണ്ടിൽ വെറ്റിലയും അടക്കയും നാണയതുട്ടുകളും, ഉരുളിയിൽ കണിവെള്ളരി, കണിക്കൊന്ന, ചക്കയും മാങ്ങയുമടക്കം മറ്റുപഴങ്ങളും പച്ചക്കറികളും,ഒരു പാത്രത്തിൽ നിറയെ അപ്പം നിറച്ചു വച്ചിരിക്കുന്നു, വിളക്കിന്റെ പ്രകാശങ്ങൾക്ക് നടുവിൽ കണ്ണൻ ഇങ്ങനെ നിറഞ്ഞു കവിഞ്ഞു നിൽക്കുന്നൊരു കാഴ്ച്ച. കണികണ്ടതും കമ്പിത്തിരി കത്തുന്ന പോലെയുള്ള അവന്റെ ചിരികൾ വിടരവേ അച്ഛൻ അപ്പുവിന്റെ അടുത്തേക്ക് ചെന്ന് അവന്റെ കൈകൾ തന്റെ കൈകളിൽ ഒതുക്കി അവനെ നോക്കിയൊന്നു ചിരിച്ചു, എന്നിട്ടു അവന്റെ ആ കുഞ്ഞി കൈ ഒന്നു വിടർത്തി അതിലൊരു സ്വർണനാണയം അവന്റെ ഉള്ളംകയ്യിലേക്ക് വച്ചു കൊടുത്തു. ഉണ്ണിക്ക് ഇതൊക്കെ കണ്ടപ്പോൾ ഭയങ്കര സന്തോഷമാണ് വന്നത്. അവനപ്പോൾ അമ്മയുടെ ഉപദേശപ്രകാരം അച്ഛന്റെ കാലുകളിൽ വീണു നമസ്കരിച്ചു. തൊട്ടുപുറകെ അമ്മയും അമ്മയുടെ വകയായി കൈനീട്ടം അവനു കൊടുത്തു. അവിടുന്നു അച്ഛൻ കണിക്ക് പൊട്ടിക്കാനായി മാറ്റി വച്ച ഒരു വലിയ മാലപടക്കത്തിനു തിരി കൊളുത്തി. നല്ല വലുപ്പം ഉണ്ടായിരുന്നു അതിനു, ഏറെ നേരം ചെവി പൊത്തിപ്പിടിച്ചാണ് അവനാ കാഴ്ച്ച കണ്ടു തീർത്തത്. എന്തായാലും നാളെ കൂട്ടുകാരൊക്കെ പറയും ഏറ്റവും വലിയ പടക്കം പൊട്ടിയത് അപ്പുന്റെ വീട്ടിൽ നിന്നാണെന്നു. അതൊക്കെ ഓർത്തപ്പോൾ അപ്പുന് ഭയങ്കര സന്തോഷവും അഭിമാനവും തോന്നി. അച്ഛനും അമ്മയോടൊപ്പം കുറച്ചു നേരം കളിച്ചു ചിരിച്ചു ഇരുന്നതിനു ശേഷം അപ്പു കുളിച്ചു പുതിയ ഉടുപ്പൊക്കെയിട്ട് സുന്ദരനായി. അപ്പോളത കണികാണിക്കാൻ ആയി കൂട്ടുകാരൊക്കെ കൃഷ്ണ വേഷം കെട്ടി വരുന്നുണ്ട്. അതിൽ കൃഷ്ണന്റെ വേഷം കെട്ടിയത് തന്റെ കൂട്ടുകാരൻ ആണെന്നും പറഞ്ഞു അവൻ അച്ഛന്റെ മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി നിന്നു. എന്നിട്ടവൻ അച്ഛന്റെ കയ്യും പിടിച്ചു അമ്പലത്തിൽ പോയി അംമ്പോറ്റിയെ തൊഴുതു വന്നതിനു ശേഷം നേരെ അച്ഛന്റെ കൂടെ മർക്കറ്റിലേക്ക്. സാധനങ്ങൾ വാങ്ങുന്ന സമയത്തും, പോവുന്ന വഴിക്കും, വരുന്ന വഴിക്കും അച്ഛന്റെ കൂട്ടുകാർ അച്ഛനോട് കുശലാന്വേഷണം നടത്തി പിരിയുമ്പോൾ അപ്പുന് വിഷുകൈനീട്ടം കൊടുക്കാൻ അവര് മറന്നില്ല. ഇടയ്ക്കവൻ തന്റെ പോക്കറ്റിലേക്ക് ഒന്നു നോക്കി അതുകണ്ടു അവൻ സ്വയം അത്ഭുതപ്പെട്ടു.

"എത്രയാ കാശു തന്റെ പോക്കറ്റിൽ..."

വീട്ടിൽ ചെന്നു ആ കാശൊക്കെ അമ്മയെ ഏൽപ്പിച്ച ശേഷം താൻ എടുത്തു വച്ച കുറച്ചു പടക്കങ്ങൾ അവൻ ഇടക്കിടക്ക് പൊട്ടിച്ചു കൊണ്ടിരുന്നു. രാവിലെ മൂന്നാളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. പ്രാതലിനു ശേഷം അവനൊന്നു അയൽവക്കത്തേക്ക് കറങ്ങാനായി ഇറങ്ങി. അടുത്ത വീട്ടിലൊക്കെ പോയി ഇന്നലെ നടന്ന സാഹസികമായ പടക്കംപൊട്ടിക്കലിനെ കുറിച്ചു പറയണം. പിന്നേ അച്ഛൻ വാങ്ങി തന്ന തന്റെ പുത്തൻ ഉടുപ്പ് കാണിച്ചു കൊടുക്കണം കൂടാതെ കിട്ടിയ കാശിന്റെയെല്ലാം കണക്കും വച്ചു വീശണം. കൂട്ടുകാരെയെല്ലാം കണ്ടു തിരിച്ചവൻ വീട്ടിലേക്ക് എത്തിയപ്പോൾ ഉച്ചക്കുള്ള സദ്യവട്ടത്തിന് അമ്മയും അച്ഛനും അടുക്കളയിൽ പൊരിഞ്ഞ യുദ്ധത്തിലായിരുന്നു. ഇടക്ക് അപ്പുവും കൂടി അവരെ സഹായിക്കാനായി ഇറങ്ങി. ഉച്ചക്ക് പഴവും പായസവും പപ്പടവും കൂട്ടി ഗംഭീര സദ്യ തന്നെ അപ്പു കഴിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിൽ എന്നും വിഷു ആയിരുന്നാൽ മതിയായിരുന്നു എന്നു അവനറിയാതെ മനസ്സിൽ ആഗ്രഹിച്ചു പോയിരുന്നു. ഉച്ചത്തെ ഭക്ഷണത്തിന് ശേഷം താൻ കരുതി വച്ചിരുന്ന പടക്കം വീണ്ടുമവൻ ഓരോന്നായി പൊട്ടിച്ചു കൊണ്ടിരുന്നു. പടക്കങ്ങൾ തീരല്ലേ എന്നവൻ മനസ്സിൽ പ്രാർത്ഥിക്കുന്നുണ്ട്. ഓരോന്നു പൊട്ടിക്കുമ്പോളും ഇപ്പൊ അവൻ എണ്ണാൻ തുടങ്ങിയിരിക്കുന്നു കാരണം ഇനി കുറച്ചേ അവന്റെ ശേഖരണത്തിൽ ബാക്കിയുള്ളു. അങ്ങനെ അവൻ ആനന്ദിച്ചു കളിക്കുന്ന സമയത്തായിരുന്നു തിരിച്ചു പോവാൻ അച്ഛൻ തയ്യാറാവുന്നതവൻ കണ്ടത്. ഇത്ര പെട്ടന്ന് അച്ഛൻ ഇതു എങ്ങോട്ടാ പോണേ, അപ്പുന് വിഷമമടക്കാൻ സാധിച്ചില്ല, ഓടി ചെന്നു അവൻ അച്ഛനെ കെട്ടിപിടിച്ചു. പോവരുതെന്നും പറഞ്ഞു കാലു പിടിച്ചവൻ അപേക്ഷിച്ചു. പക്ഷെ പോവാതിരിക്കാൻ ആ അച്ഛന് ആവില്ലല്ലോ. ഉണ്ണിയെ അച്ഛൻ മടിയിലിരുത്തി ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു. നിറഞ്ഞു തുളുമ്പിയ ഉണ്ണിയുടെ കണ്ണുകൾ അച്ഛൻ പതിയെ തുടച്ചു. ഉണ്ണിയുടെ നെറ്റിയിൽ വിറയാർന്ന ചുണ്ടുകൾ അമർത്തിയൊരു ചുംബനം കൊടുത്ത അയാൾ മറ്റാർക്കും മുഖം കൊടുക്കാതെ മുന്നോട്ടു നടന്നു നീങ്ങി. ഒരുപക്ഷേ തന്റെ കണ്ണുകൾ നിറഞ്ഞത് മറ്റൊരാളും കാണരുത് എന്ന വാശിയായിരിക്കാം ആ മുഖം കൊടുക്കാതെയുള്ള അച്ഛന്റെ മടക്കയാത്രക്ക് കാരണം. അച്ഛൻ തന്റെ കണ്ണുകളിൽ നിന്നും നടന്നകലുന്ന സമയം കയ്യിൽ അവസാനമായി പൊട്ടിക്കാൻ കരുതി വച്ച പടക്കം, ഒരു വിഷുക്കാലത്തിന്റെ ഓർമ്മയായി ഉണ്ണിയുടെ ഉള്ളം കയ്യിൽ തന്നെ ഭദ്രമായി ബാക്കിയായിട്ടുണ്ടായിരുന്നു. തന്റെ ആദ്യത്തെ വിഷുവിന് സന്തോഷങ്ങൾ വാരി വിതറാൻ വേണ്ടി മാത്രം കടന്നു വന്ന തന്റെ അച്ഛൻ അകലുന്നതു നിറ കണ്ണുകളോടെ നോക്കി നിൽക്കാനേ ആ അമ്മക്കും കുഞ്ഞിനും ആയുള്ളൂ. കാഴ്ചകൾ കൊണ്ടും വിരുന്നുകൾ കൊണ്ടും ഒരിക്കലും മറക്കാനാവാത്തൊരു ഗംഭീര അനുഭവം ആയിരുന്നു അപ്പുവിനിത്. അമ്മയുടെ ശരീരത്തിലേക്ക് ചാഞ്ഞുകൊണ്ടു അപ്പു വീണ്ടും കാത്തിരിക്കുകയാണ് മറ്റൊരു വിഷുകാലത്തിനായി, അച്ഛൻ അവനിലേക്ക് തിരികെ എത്തുന്ന ദിവസത്തിനായി.

PLEASE CHECK YOUR PHOTO

Jithesh Raj. P. R

ABOVE SHARED PHOTOGRAPH WILL BE USED IN THE CERTIFICATE AND DONT WORRY IF THE ALLIGNMENT IS NOT CORRECT. IT WILL BE CORRECTED DURING CERTIFICATE DESIGN. 

ALSO THE NAME MENTIONED BELOW THE PHOTOGRAPH WILL BE WRITTEN ON CERTIFICATE. 

bottom of page