top of page
ALL INDIA
ASPIRING WRITER's
AWARD
PADMARAJ C K
REGISTRATION ID
C0021
YOUR FINAL SCORE IS IN BETWEEN
9.21 - 9.75
IFHINDIA CONGRATULATE YOU FOR BEING IN THE TOP 10 FINALISTS.
YOUR FINAL SCORE WILL BE ANNOUNCED IN THE AWARD CEREMONY.
1. THE TITLE WINNER SCORE MUST BE MORE THAN 9.70 WHO WILL BE WINNING 1,50,000/- CASH PRIZE & YOU MAY BE ONE OF THEM FOR SURE BECAUSE OUR FINAL WINNER IS IN BETWEEN THOSE TOP 10 FINALISTS INCLUDING YOU.
2. SINCE YOU ARE ONE OF THOSE TOP 10 FINALIST YOU WILL BE GETTING EXCLUSIVE GIFT COUPON WORTH 5000/- EACH
(Note : You must participate either in ONLINE EVENT or OFFLINE EVENT without fail to get your AWARD BENEFITS)
3. ALL TOP 10 FINALIST INCLUDING YOU MUST PARTICIPATE IN THE MEGA EVENT EITHER OFFLINE OR ONLINE BECAUSE EVEN YOU MAY BE THE ONE WHO WIN THE TITLE FOR SURE.
4. INCASE YOU ARE NOT WILLING TO PARTICIPATE IN THE MEGA EVENT/ AWARD CEREMONY EITHER OFFLINE OR ONLINE then your journey in the contest will end here. HOWEVER YOU WILL STILL RECEIVE THE BEST 25 WRITERS BENEFITS but you will not get any benefits for being in the TOP 10 incase you quit from the contest hereafter.
click on the below link to know more information about the FINAL ROUND
Written By
PADMARAJ C K
*.........."അവൻ"........*
.അന്ന് ഞാൻ ഒറ്റക്കായിരുന്നു...
മഴയുള്ള ദിവസം...
ചെറിയ മഴത്തുള്ളികൾ അവനെ നനപ്പിക്കു മ്പോൾ ഞാൻ ഓർത്തു ..അവനെ ഞാൻ പരിഗണിക്കാ റില്ല എന്ന സത്യം ....
ചിന്തകൾ പൊട്ടിയ പട്ടങ്ങളെ പോലെയാണു... അത് കിടഞ്ഞാണില്ലാതെ പാറി പറക്കും...
ഒരു വർഷം മുൻപ് എന്റെ കൂടെ ചേരുമ്പോൾ
വെളുത്ത് തുടുത്ത ഒരു സുന്ദരകുട്ടൻ എന്നൊക്കെ നമ്മൾ പറയാറില്ലേ
അതെ ....
ഏതാണ്ടതുപോലൊക്കെ തന്നെയായിരുന്നു...
ആരുകണ്ടാലും ഒന്ന് നോക്കിപോകും..........
അവൻ വരുമ്പോൾ കുട്ടികൾ അവന്റെ ചുറ്റിനും കൂടിയിരുന്നു.....
അവനെ കാണുന്നത് എല്ലാവര്ക്കും സന്തോഷവുമായിരുന്നു...............
പരിഗണനയും, പരിലാളനയും എറ്റു വാങ്ങി അവൻ എല്ലായിടത്തും വിലസി നടന്നിരുന്നു....
ഗമയോടെ .....
ഒട്ടൊരു അഹങ്കാരത്തോടെ ...
ജീവിതത്തിന്റെ നൈമിഷിക ഭാവത്തെ കുറിച്ച് നമ്മൾ വാതോരാതെ സംസാരിക്കു ന്നത് കേട്ടിട്ടില്ലേ....
അതെ .......
.ജീവിതം മാറി മറയുന്നത് ഒരു ഹൃദയമിടിപ്പിന്റെ വേഗതയിലാണ് ....
അവന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്????
ഒരുപാടു കാലത്തെ പ്രവാസ ജീവിതം കഴിഞ്ഞു തിരിച്ചു വരുന്ന പ്രവാസിക്ക് , കുടുംബത്തിൽ ലഭിക്കുന്ന പരിഗണ ന എങ്ങനെയെന്നു ചിന്തിക്കു...
വളരെ ചെറിയ കാലയളവിലേക്ക് വന്ന ആ പ്രവാസി തന്റെ കുടുംബംഗ ങ്ങളോട് പെരുമാറുന്ന രീതിയെ കുറിച്ച് ചിന്തിച്ചു നോക്കൂ
നമ്മൾ എന്നും കാണുന്ന,എന്നും സംസാരിക്കുന്ന ആളുകളോട് കാണിക്കുന്ന പരിഗണനയിൽ കൂടുതൽ അവർക്ക് നൽകുകയും ,
അവർ അത് തിരിച്ചു തരുന്നതും കാണാനാകും...
അത്തരമൊരു പരിഗണയാണോ ആദ്യ വർഷങ്ങളിൽ അവനു എല്ലാരും കൊടു തിരുന്നത്?
അവൻ അവര്ക്ക് തിരിച്ചു കൊടുത്തത്?
അതോ ...........
കാലങ്ങൾ കൊഴിയുമ്പോൾ പഴയ വസ്തുകൾ
പാ ഴായതാണെന്ന് വിളിച്ചു പറയുകയും ,
വൃദ്ധ സദനങ്ങൾ നല്ലൊരു വ്യവസായ മാർഗമായി വിളംബരം ചെയുകയും ചെയ്യുന്ന തിരക്കുപിടിച്ച ആധുനികലോകത്തിൽ സ്വന്തം അദീശ്വ ത്വം സ്ഥാപികാനുള്ള ഓട്ടപാച്ചിലിൽ നഷ്ടപെടുന്ന നൻമയുടെ ഒരു രക്തസാക്ഷി ആയതാണോ "അവൻ "....
*അവനെ ഞാൻ പരിഗണികാറില്ല ...*
*ആധുനികലോകത്തിൽ നഷ്ടപെടുന്ന
നൻമ* ?
പഴമയുടെ മണ്ണിൻ മണമുള്ള ചിത്രങ്ങൾ വിരളമാണെങ്കിലും
അതിൻറെ സ്ഫുരണങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പഴമയിലേക്കുള്ള മടങ്ങിപോക്കിനെ കുറിച്ച് സ്വപ്നം കാണാറുണ്ട് ..
അതിൻറെ നിഷ്കളങ്കതയിൽ...
മനസ്സിനെ കുളിർക്കുന്ന പച്ചപ്പിൽ..
ആമരത്തണലിൽ..ആ പാടവരമ്പുകളിൽ..
ആ നാടൻ പാട്ടിൽ.. ആൽമരചുവടുകളിൽ ..
മുത്തശിയുടെ മുന്നിലിരുന്ന് കഥകൾ കേട്ട ആ കുട്ടിക്കാലങ്ങളിൽ .....
അങ്ങനെ,..അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത... കൊതിയോടെ മനസ്സ്
കാത്തിരിക്കുന്ന ഒട്ടനവധി ഓർമകളിലേക്കുള്ള ഒരു മടങ്ങിപോക്ക്..
*കാലം മാറിപോലും ?*
പണ്ട് കണ്ടു പരിചരിച്ച ഓരോന്നും ചരിത്രങ്ങളുടെ തിരുശേഷിപ്പുകൾ പോലെ അവ്യക്തമായ , ശിഥി ലമായ മായക്കാഴ്ച്ചകളാകുന്നു
തറവാടു വീടും , വീടുകാരണവരും , കൃഷിയും ,
കുടുംബ ക്ഷേത്രവും.. ചോദിക്കലും ,പറയലും .
കല്പനയും ,
അം ഗീ കരിക്കലും.. എല്ലാം......
സമരസപെടലിന്റെ അടയാളങ്ങളായിരുന്നു .
കുട്ടിക്കാലത്തെ മധുരിക്കുന്ന ഓർമകളും ...
യുവതയുടെ ചടുലതയും ...
മുതിർന്നവരുടെ കൈകാര്യസ്സ്ഥതയും എല്ലാം നിറഞ്ഞു നിൽക്കുന്ന കുടുംബ പശ്ചാത്തലം.....
ഇവയെല്ലാം നമുക്കിന്നു നഷ്ടസ്മൃതികളായികൊണ്ടിരിക്കുകയല്ലേ ?
മുത്തശ്ശികഥകൾ കമ്പ്യൂട്ടർ ഗെയിമിലെക്കു വഴിമാറിയപ്പോൾ നമുക്ക് നഷ്ടമായത് നമ്മുടെ പൈത്രകമാ യിരുന്നില്ലേ ?
കാഴ്ച്ചയ്ക്കപ്പുറമുള്ളനമ്മുടെ പ്രഞയ്ക്കപ്പുറമുള്ള...നിറമുള്ള
ഒരു പുത്തൻ ജീവിതത്തിന്റെ മുറവിളിക് പ്രചോദനമായ
സമത്വസുന്ദരമായ
ആലോകം....
അത് വെറും സ്വപ്നം അകരുതേ ..
വരും....
അത് എല്ലാവരിലും നിറയും ....
ഇതെന്റെ പ്രതീക്ഷയാണ്....
ഇതെന്റെ പ്രതീക്ഷയാണ്…..
*സമയമില്ല പോലും* ?
കലിയുഗത്തിലെ ഏറ്റവും വലിയ വിപത്തുകളിലൊന്ന്
ആളുകളുടെ സമയത്തിന് വിലയില്ലാത്ത കാലത്തുനിന്നും ഏറ്റവും വിലയേറിയ ,ഏറ്റവും കൂടുതൽ ആളുകൾ വേണമെന്ന് ആഗ്രഹിക്കുന്ന
ഈ സമയമെന്ന യാഗാശ്വം ,ആരെകൊണ്ടും നിയന്ത്രിക്കാനാവാതെ
പിടിച്ചു കെട്ടാനാവാതെ... കുതിക്കുന്നകാലത്തേക്കുള്ള പ്രയാണം നഷ്ടപ്പെ ടുത്തി യത് എന്തൊക്കെ?
ജീവിത ഗന്ധിയായ ഒരുപിടി ഓർമകളെ മാത്രമാണോ?
ഒരു തലമുറയുടെ സ്വപ്നങ്ങളും അതിൽ എരി ഞ്ഞു ചാമ്പലാകുന്നില്ലേ?
സ്വന്ത മായതിന് മതിയായ പരിഗണന കൊടുക്കാതെ,
അന്യന്റെ ഉയർച്ചയിലേക്ക് അസൂയയോടെ നോക്കുന്ന ഒരു ശരാശരി മലയാളി...
പിന്നെ എങ്ങനെ സമയമുണ്ടാവും?
ഞാൻ അവനെ പരിഗണികാറില്ല എന്ന ഒരു പരിഭവവും കാണിക്കാതെ എന്റെ കൂടെ ,
എന്റെ നല്ലൊരു ചങ്ങാതി ആയി
എല്ലാ യാത്രകളിലും എന്ന പോലെ
ഈ യാത്രയിലും അവൻ ഉണ്ട് ഇനിയുള്ള യാത്രകളിൽ അവന്റെ നല്ലൊരു ചങ്ങാതിയാ വും എന്ന ഉറച്ച ബോധ്യത്തോടെ ഞാനും...
എന്റെ ചിന്ത കളെയും ,എന്നെയും .വഹിച്ചുകൊണ്ട്
"അവൻ "
ഞങ്ങളുടെ വീടിന്റെ കവാടം കടന്ന് അകത്തു കയറി ...
എന്റെ പ്രായശ്ചിത്തത്തിന്റെ അദ്യ പടി എന്നോണം കിണർ വെള്ളം കൊണ്ട് അവനെ കുളിപ്പിച്ചെടുത്തു
ദൂരെ വന്നു നിന്ന്
ഞാൻ അവനെ
നിർവൃതിയൊടെ നോക്കി
എന്റെ സുന്ദരകുട്ടനെ
അപ്പോഴും അവൻ പാടുന്നുണ്ടായിരുന്നു
" Yeh Dosti Hum Nahin Todenge.............
Todenge Dam Magar Teraa Saatha Naa Chhodenge............."
പത്മരാജ് സി കെ
PLEASE CHECK YOUR PHOTO
PADMARAJ C K
ABOVE SHARED PHOTOGRAPH WILL BE USED IN THE CERTIFICATE AND DONT WORRY IF THE ALLIGNMENT IS NOT CORRECT. IT WILL BE CORRECTED DURING CERTIFICATE DESIGN.
ALSO THE NAME MENTIONED BELOW THE PHOTOGRAPH WILL BE WRITTEN ON CERTIFICATE.
bottom of page