top of page
Image by Ambitious Studio* | Rick Barrett

ALL INDIA

ASPIRING WRITER's

AWARD

Susha Prasad

REGISTRATION ID

B0169

YOUR FINAL SCORE IS IN BETWEEN

9.21 - 9.75

IFHINDIA CONGRATULATE YOU FOR BEING IN THE TOP 10 FINALISTS.
YOUR FINAL SCORE WILL BE ANNOUNCED IN THE AWARD CEREMONY.

1. THE TITLE WINNER SCORE MUST BE MORE THAN 9.70 WHO WILL BE  WINNING 1,50,000/- CASH PRIZE & YOU MAY BE ONE OF THEM FOR SURE BECAUSE OUR FINAL WINNER IS IN BETWEEN THOSE TOP 10 FINALISTS INCLUDING YOU. 
2. SINCE YOU ARE ONE OF THOSE TOP 10 FINALIST YOU WILL BE GETTING EXCLUSIVE GIFT COUPON WORTH 5000/- EACH
(Note : You must participate either in ONLINE EVENT or OFFLINE EVENT without fail to get your AWARD BENEFITS)
3. ALL TOP 10 FINALIST INCLUDING YOU MUST PARTICIPATE IN THE MEGA EVENT EITHER OFFLINE OR ONLINE BECAUSE EVEN YOU MAY BE THE ONE WHO WIN THE TITLE FOR SURE.
4. INCASE YOU ARE NOT WILLING TO PARTICIPATE IN THE MEGA EVENT/ AWARD CEREMONY EITHER OFFLINE OR ONLINE then your journey in the contest will end here. HOWEVER YOU WILL STILL RECEIVE THE BEST 25 WRITERS BENEFITS but you will not get any benefits for being in the TOP 10 incase you quit from the contest hereafter.


click on the below link to know more information about the FINAL ROUND



 

Written By

Susha Prasad

അനാഥത്വം


സ്ഥലമെത്തിയോ?

എന്റെ പൊന്നു സാറേ എനിക്ക് നല്ല ഓർമയുണ്ട്. സ്ഥലമെത്തുമ്പോ ഞാൻ പറഞ്ഞു സാറിനെ വണ്ടിയിൽ നിന്നും ഇറക്കിക്കോളാം, പേടിക്കണ്ട.....

എത്രാമത്തെ തവണയാണ് ഈ ചോദ്യം ചോദിക്കുന്നതെന്നു എനിക്ക് നല്ല നിശ്ചയം ഇല്ലെങ്കിലും ബസ് കണ്ടക്ടർക്കു നല്ല ദേഷ്യം വരുന്നുണ്ട്, കാരണം ഇതിനു മറുപടി പറഞ്ഞു അയാൾ മടുത്തു....

സമയം സന്ധ്യയോട് അടുത്തിരുന്നു. നല്ല മഴയും കാറ്റും, കൂട്ടിനെന്ന പോലെ ഇടിയും മിന്നലും ഉണ്ട്. ബസ് ന്റെ ഷട്ടർ ഒക്കെ അടച്ചിരിക്കുന്നത് കൊണ്ട് എവിടെ എത്തി എന്നൊരു രൂപവുമില്ല.

സാറേ, അടുത്ത സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്....




ഓഹ് ആണോ..... വളരെ നന്ദി....

ബസ്സിൽ നിന്നും ചാടി ഇറങ്ങി മുന്നിൽ കണ്ട ഒരു കടത്തിണ്ണയിലേക്ക് കയറി നിന്നു. വലിയ കാര്യമൊന്നും ഉണ്ടായില്ല. അപ്പോഴേക്കും മുഴുവനും നനഞ്ഞിരുന്നു.

ഒരു അര മണിക്കൂറെടുത്തു മഴയുടെ ശക്തി അല്പമെങ്കിലും ശമിക്കാൻ. മുൻപിൽ ഉള്ളതൊന്നും കാണാൻ കഴിയാത്ത അത്ര ഇരുട്ടാണ്. മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ മുൻപിലേക്കു നടക്കുക തന്നെ.

പഴയ ചെമ്മൺ പാതയുടെ സ്ഥാനത്തു ടാറിട്ട റോഡ് വന്നിരിക്കുന്നു. വഴിക്കിരു വശവും ഉള്ള കാഴ്ചകൾക്ക് വലിയ മാറ്റം ഒന്നും തോന്നുന്നില്ല. ചുരുക്കം ചില ഓടിട്ട വീടുകളുടെയും ഓല മേഞ്ഞ വീടുകളുടെയും
സ്ഥാനത്തു കോൺക്രീറ്റ് കെട്ടിടങ്ങൾ ആണെന്നതൊഴിച്ചാൽ. റോഡ് തീരുന്നിടത്തു നിന്നും വലത്തോട്ട് ഇപ്പോഴും മൺ പാത തന്നെയാണ്. മഴ പെയ്തു ചെളി കുണ്ടു ആയിട്ടുണ്ടാവും. സൂക്ഷിച്ചു നടന്നില്ലെങ്കിൽ വഴുക്കി വീഴുന്നത് വയലിലേക്ക് ആവും. കുറച്ചു ദൂരം നടന്നു. ചുറ്റും വിജനമാണ്. നിശബ്ദതയെ ഭേദിച്ചു കൊണ്ട് കൂമന്റെ മൂളൽ കേൾക്കാം.

കുറച്ചു മുന്നോട്ടു നടന്നപ്പോൾ പഴയ ആ വലിയ നാലുകെട്ടിന്റെ മുൻപിലെത്തി. ഇപ്പൊ ആൾതാമസമില്ലാതെ കാട് കയറി കിടക്കുന്നു. വീട് മുഴുവൻ താമസ യോഗ്യമല്ലാതെ നശിച്ചിട്ടുണ്ടാവും.

കുട്ടിക്കാലത്തു പട്ടാപ്പകൽ പോലും അതിലെ നടക്കാൻ ഭയമായിരുന്നതോർത്തപ്പോൾ രഘുവിന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. നിമിഷ നേരം കൊണ്ട് മനസ്സ് ബാല്യത്തിലേക്കു കൂപ്പു കുത്തി.


ആ വീട്ടിലെ മുകൾ നിലയിലെ പൂട്ടിയിട്ട ചായ്‌പ്പിൽ നിന്നു കേൾക്കുന്ന അട്ടഹാസങ്ങളും അലറി കരച്ചിലുകളും ആണ് ഞങ്ങൾ കുട്ടികളുടെ ഭയത്തിന് ഹേതുവായിരുന്നത്. സ്കൂളിൽ പോകുന്ന സമയത്തു ആ വീടിന്റെ ഭാഗമെത്തുമ്പോൾ നെഞ്ചു പടപാടാന്ന് ഇടിക്കാൻ തുടങ്ങും, പിന്നീടങ്ങോട്ട് നടക്കുവല്ലാ സത്യത്തിൽ ഓടുകയാണ്. എത്ര ഓടിയാലും ആ വീടിന്റെ ഭാഗം കഴിയുന്നില്ല എന്നൊരു തോന്നലാണ്.

ആ വീടിന്റെ മുകൾ നിലയിൽ ഒരു യക്ഷി പാർക്കുന്നുണ്ടെന്നും അതിലെ നടക്കുന്ന മനുഷ്യരെ അത് പിടിച്ചു തിന്നുമെന്നും, ആ യക്ഷിയുടെ അട്ടഹാസമാണ് കേൾക്കുന്നതെന്നും ഞങ്ങൾ വിശ്വസിച്ചു പോരുകയും പൊടിപ്പും തൊങ്ങലും വച്ചു പരസ്പരം പറഞ്ഞു പരത്തുകയും ചെയ്തിരുന്നു.യക്ഷിയെ കണ്ടിട്ടുണ്ടെന്നു വരെ ചില വിരുതന്മാർ അടിച്ചിറക്കി.

ആ പ്രദേശത്തെ പ്രമാണികളിൽ മുൻപന്തിയിൽ നിന്ന തറവാട് ആണ് ഇപ്പോൾ നശിച്ചു നാമാവശേഷം ആയത്.ഒടുവിലത്തെ തലമുറയിലെ സാവിത്രി ഏട്ടത്തിക്കു വിവാഹ പ്രായം ആയപ്പോൾ മനസ്സിന് സുഖം ഇല്ലാതാകുകയുംഅതിനെ തുടർന്ന് ധാരാളം ചികിത്സയും മറ്റും നടത്തിയെങ്കിലും അതൊരു മാറാ രോഗമായി തുടർന്നു. അതോടെ ബന്ധുക്കളും സ്വന്തക്കാരും അവരോട് അകന്നു.ആ സാവിത്രി ഏട്ടത്തിയുടെ കരച്ചിലും പൊട്ടിച്ചിരികളുമാണ് ഞങ്ങൾ കേട്ടിരുന്നത്.

ആ പ്രദേശവും കടന്നു ഞാൻ നടന്നു, പിന്നീടങ്ങോട്ട് ആൾതാമസമില്ലാത്ത വിജനമായ പ്രദേശമായിരുന്നു.
അവിടവും കടന്നു മഞ്ചാടി കുന്നു കയറിയിറങ്ങി വെള്ളോട്ട് പുഴയുടെ തീരത്തു കൂടെ നടന്നു വീണ്ടുമൊരു ചെമ്മൺ പാത കയറി ഇടത്തോട്ടു തിരിഞ്ഞു ഒരു തൊണ്ടു വഴി കടന്നു അഞ്ചു മിനിറ്റ് നടന്നാൽ തറവാടിന്റെ പടിപ്പുര കാണാം.ചിമ്മിനി വിളക്കുമായി അമ്മ ഉമ്മറത്ത് തന്നെ കാത്തിരുപ്പുണ്ടായിരുന്നു. അമ്മയോട് വിശേഷം പറഞ്ഞും അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ അത്താഴം, വളരെ നാളുകൾക്ക് ശേഷം സ്വാദോടെ കഴിച്ചും ഉറങ്ങാൻ കിടന്നപ്പോൾ വളരെ വൈകി....

പാമ്പുകളും മറ്റും ധാരാളമുള്ള തട്ടുത്തരമുള്ള ഒരു മുറിയിലാണ് ഞാനിപ്പപ്പോൾ കിടക്കുന്നത്.അവ തമ്മില്‍ ചീറ്റുകയും കൊത്തുകയും മറ്റും ചെയ്യുന്നുണ്ട്.ഒടുവില്‍ അവയെല്ലാം കൂടി കെട്ടു പിണഞ്ഞു ദേഹത്തേക്ക് വീണു.

അമ്മേ!!!

പാതിരാത്രിയിലെപ്പോഴോ നിലവിളിച്ചു കൊണ്ടാണ് ഞെട്ടിയുണര്‍ന്നത്.

കര്‍ക്കിടക മാസമാണ്.മഴ തിമിര്‍ത്തു പെയ്യുന്നു.മഴത്തുള്ളികള്‍ ഓടിന്റെ പുറത്ത് വീഴുന്ന ശബ്ദം വളരെ വ്യക്തമായി കേള്‍ക്കാം.എന്നിട്ടും വല്ലാതെ വിയര്‍ത്തു കുളിച്ചിരിക്കുന്നു.ശരീരമാകെ ചുട്ടു പൊള്ളുന്നത് പോലെ.വല്ലാതെ ദാഹിക്കുന്നു.പകല്‍ നടന്ന സംഭവങ്ങളും കണ്ട കാഴ്ചകളും മനസ്സിനെ വല്ലാതെ അലട്ടുന്നു.


അമ്മ പറഞ്ഞത് മൂന്നാലു ദിവസമായി നിര്‍ത്താതെ പെയ്യുകയാണ് മഴ എന്നാണ്. കാവിനു ഇരുവശവുമുള്ള വയലുകളില്‍ വെള്ളം നിറഞ്ഞു.പുഴ കവിഞ്ഞു കരയിലേക്ക് ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു.കുറിഞ്ഞിയും മക്കളും പത്തായത്തില്‍ വെച്ചിരിക്കുന്ന ചാക്കുകെട്ടില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.ചായ്പ്പിലെ ജനാല തുറന്നാല്‍ നിറഞ്ഞു കവിഞ്ഞു കിടക്കുന്ന കുളത്തിലേക്ക്‌ മഴനൂലുകള്‍ പെയ്തിറങ്ങുന്നത് കാണാം.പെയ്തിറങ്ങുന്ന മഴനൂലുകള്‍ക്കു വഴി കാട്ടാനെന്ന പോലെ ഇടക്കിടക്ക് മിന്നല്‍പ്പിണരുകള്‍.അയല്‍പ്പക്കത്തെ കുട്ടികള്‍ വാഴപ്പിണ്ടി ചങ്ങാടം ഉണ്ടാക്കി വയലിലെ വെള്ളത്തില്‍ കളി തുടങ്ങിയിരിക്കണം.


അന്ന് രാവിലെ ഓഫീസിലേക്ക് പോകാനിറങ്ങിയതാണ്‌ രഘു.വില്ലേജോഫീസിലെ ക്ലാര്‍ക്കാണ്.സ്വന്തം നാട്ടിലേക്കു സ്ഥല മാറ്റം കിട്ടി വന്നതാണ് . രാവിലെ പത്തു മണിയായിട്ടും മാനം തെളിയുന്ന മട്ടില്ല.മഴ ചെറുതായൊന്നു തോര്‍ന്ന സമയം നോക്കി അയാള്‍ ഓഫീസിലേക്കിറങ്ങി. ജോലി സ്വന്തം നാട്ടില്‍ തന്നെ ആയതു വലിയ ആശ്വാസമായി.പ്രായമായ മാതാപിതാക്കളെ ഒറ്റക്കാക്കി എന്ന മനോവിഷമം ഇനി വേണ്ടല്ലോ .ആദ്യത്തെ ദിവസം ആയതു കൊണ്ടാവും അന്ന് വലിയ തിരക്കില്ലാരുന്നു.

ഒരിത്തിരി നേരം തോര്‍ന്ന മഴ ഉച്ചക്ക് ശേഷം വീണ്ടും പഴയ പടിയായി.മഴയ്ക്ക് ശക്തി കൂട്ടാനെന്ന പോലെ സാമാന്യം നല്ല കിഴക്കന്‍ കാറ്റും ഉണ്ട്.ഒരു മൂന്നു മൂന്നരയായപ്പോള്‍ ഓഫീസില്‍ നിന്നുമിറങ്ങി.
ഓഫീസില്‍ നിന്നും മെയിന്‍ റോഡു വരെയുള്ള വഴി വളരെ വിജനമാണ്.ഇടക്ക് ഒരു അമ്പല മൈതാനവും മൺപാതയും കടന്നു വേണം റോഡിലെത്താന്‍.നിത്യപൂജയൊന്നുമുള്ള ക്ഷേത്രമല്ല.രണ്ടു നേരം മിന്നാമിനുങ്ങിന്റെ വെട്ടം പോലെ ഓരോ തിരി വെക്കും.പണ്ടേതോ ജന്മി തറവാടിന്റെ വകയായിരുന്നു ക്ഷേത്രം.തറവാട് ക്ഷയിച്ചപ്പോള്‍ ഭഗവാനും തുടങ്ങിയിരിക്കണം കഷ്ടകാലം.ആരെങ്കിലും ഭക്തന്മാര്‍ വഴിപാട് ചെയ്‌താല്‍ മാത്രം നേദ്യം.കണങ്കാലും മൂടി വെള്ളമുണ്ടു മൈതാനത്ത്.തിന്ടിമ്മേല്‍ തൊട്ടാവാടിയും മഷിത്തണ്ടും കണ്ണില്‍ത്തുള്ളി ചെടിയും മറ്റും വളര്‍ന്നു നില്‍ക്കുന്നു.ഇപ്പോള്‍ മൺപാത മുഴുവന്‍ ചെളിക്കുണ്ടായി മാറി കഴിഞ്ഞിട്ടുണ്ടാകും.സൂക്ഷിച്ചു നടന്നില്ലെങ്കില്‍ തെന്നി വീഴും.കാറ്റിനു വീണ്ടും ശക്തി കൂടി.ഇരച്ചില്‍ അടിക്കാതെ വഴിയുടെ ഒരം ചേര്‍ന്ന് നടന്നു.
റോഡിന്റെ ഒരു വശം മുഴുവന്‍ കുറ്റിക്കാടുകളും പൊന്തക്കാടുകളും ആണ്.പകല്‍ സമയത്ത് പോലും ഉഗ്രവിഷമുള്ള ഇനങ്ങള്‍ സ്വൈര്യ വിഹാരം നടത്തുന്ന സ്ഥലം.കുറച്ചു നടന്നപ്പോള്‍ അവിടെ എന്തോ അനക്കം പോലെ.കാണാത്ത മട്ടില്‍ നടന്നു.പക്ഷെ ആകാംക്ഷ അടക്കാനായില്ല.തിരിച്ചു നടന്നു.അവിടെ മുഴുവന്‍ സൂക്ഷിച്ചു നോക്കി.കുറ്റിക്കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ചോരക്കുഞ്ഞ്‌.കഷ്ടി ഒരു ദിവസം മാത്രം പ്രായമുള്ള അതിന്റെ മുഖത്തു കൂടി ഒരു പാമ്പ് ഇഴഞ്ഞിറങ്ങിപ്പോയി.ഒന്നു കൂടി സൂക്ഷിച്ചു നോക്കി.ഇല്ല! അതിനു ജീവനില്ല.

സ്വന്തം ജീവിതത്തിനു ഒരു ഭാരമാണെന്ന് തോന്നിയത് കൊണ്ടു ഏതോ അമ്മയോ അവരുടെ വേണ്ടപ്പെട്ടവരോ ഉപേക്ഷിച്ചതാവും ആ കുഞ്ഞിനെ അവിടെ.ഉപേക്ഷിക്കാന്‍ പറ്റിയ എത്രയോ സ്ഥലങ്ങള്‍ വേറെയുണ്ട്.ഏതെങ്കിലും അമ്പലത്തിനു മുന്‍പിലോ പള്ളിയിലോ അതുമല്ലെങ്കില്‍ ഏതെങ്കിലും കുപ്പത്തൊട്ടിയിലോ മറ്റോ....ആ കുഞ്ഞു ജീവിക്കരുതെന്നും ഒരിക്കലും തങ്ങളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തരുതെന്നും ഉള്ള വ്യക്തമായ ഉദ്ദേശ്യത്തില്‍ തന്നെയാവും അതിനെ അവിടെ ഉപേക്ഷിച്ചത്.

ഹതഭാഗ്യരായ ചില കുഞ്ഞുങ്ങള്‍ ജീവിതം തുടങ്ങുന്നതിനു മുന്‍പേ അനാഥത്വത്തിന്റെ കയങ്ങളിലേക്ക് തള്ളപ്പെട്ടിരിക്കും.ചിലപ്പോഴൊക്കെ ജീവിതം തുടങ്ങുന്നതിനു മുന്‍പേ അവര്‍ മരണത്തിലേക്ക് എടുത്തെറിയപ്പെടുന്നു.ആ മരണത്തില്‍ പോലും അനാഥത്വത്തിന്റെ പൈശാചിക മുഖം അവരെ നോക്കി പല്ലിളിക്കാറുന്ടു.മറ്റാരുടെയൊക്കെയോ തെറ്റിന് ജീവിതവും ചിലപ്പോള്‍ ജന്മവും തന്നെ നിഷേധിക്കപ്പെടുന്നവര്‍. എന്തൊക്കെയോ ആലോചിച്ചു കൂട്ടി.ചിന്തകള്‍ കാടു കയറുന്നു.തല പെരുക്കുന്നത് പോലെ.വല്ലാതെ വിയര്‍ത്തു കുളിച്ചു.എത്ര ശ്രമിച്ചിട്ടും രാത്രി അയാൾക്ക്‌ ഉറങ്ങാന്‍ സാധിച്ചില്ല.കൂരിരുട്ടില്‍ അവ്യക്തമായ നിഴല്‍ രൂപങ്ങള്‍ തന്നെ നോക്കി പരിഹസിക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി.ഒരു വിധത്തില്‍ നേരം വെളുപ്പിച്ചു.

രാവിലെ ഉമ്മറത്തിരുന്നു പത്രം വായിക്കുമ്പോഴാണ് പ്രാദേശിക വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്ന ഒരു വാര്ത്തയുടെ തലക്കെട്ട്‌ കണ്ണിലുടക്കിയത്."നവജാത ശിശുവിന്റെ ജഡം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍".മുഴുവന്‍ വായിക്കേണ്ടി വന്നില്ല,അപ്പോഴേക്കും മഴത്തുള്ളികള്‍ ആ പത്രത്താളിലെ അക്ഷരങ്ങള്‍ വായിക്കാന്‍ കഴിയാത്ത വിധം മായ്ച്ചു കളഞ്ഞിരുന്നു.അപ്പോഴും മഴ തിമിര്‍ത്തു പെയ്തു കൊണ്ടിരുന്നു, മനുഷ്യ മനസ്സുകളിലെ മാലിന്യങ്ങള്‍ കഴുകിക്കളയാനെന്ന പോലെ.....

PLEASE CHECK YOUR PHOTO

Susha Prasad

ABOVE SHARED PHOTOGRAPH WILL BE USED IN THE CERTIFICATE AND DONT WORRY IF THE ALLIGNMENT IS NOT CORRECT. IT WILL BE CORRECTED DURING CERTIFICATE DESIGN. 

ALSO THE NAME MENTIONED BELOW THE PHOTOGRAPH WILL BE WRITTEN ON CERTIFICATE. 

bottom of page