top of page
ALL INDIA
ASPIRING WRITER's
AWARD
Jamsheer PM
REGISTRATION ID
B5743
YOUR FINAL SCORE IS IN BETWEEN
9.15 - 9.75
IFHINDIA CONGRATULATE YOU FOR BEING IN THE TOP 10 FINALISTS.
1. THE TITLE WINNER SCORE MUST BE MORE THAN 9.70 WHO WILL BE WINNING 1,50,000/- CASH PRIZE & YOU MAY BE ONE OF THEM FOR SURE BECAUSE OUR FINAL WINNER IS IN BETWEEN THOSE TOP 10 FINALISTS INCLUDING YOU.
2. SINCE YOU ARE ONE OF THOSE TOP 10 FINALIST YOU WILL BE GETTING EXCLUSIVE GIFT COUPON WORTH 5000/- EACH
(Note : You must participate either in ONLINE EVENT or OFFLINE EVENT without fail to get your AWARD BENEFITS)
3. ALL TOP 10 FINALIST INCLUDING YOU MUST PARTICIPATE IN THE MEGA EVENT EITHER OFFLINE OR ONLINE BECAUSE EVEN YOU MAY BE THE ONE WHO WIN THE TITLE FOR SURE.
4. INCASE YOU ARE NOT WILLING TO PARTICIPATE IN THE MEGA EVENT/ AWARD CEREMONY EITHER OFFLINE OR ONLINE then your journey in the contest will end here. HOWEVER YOU WILL STILL RECEIVE THE BEST 25 WRITERS BENEFITS but you will not get any benefits for being in the TOP 10 incase you quit from the contest hereafter.
click on the below link to know more information about the FINAL ROUND
Written By
Jamsheer PM
Title : Ammu is Typing…
കഴിഞ്ഞ 2 വർഷമായി ഞാൻ എന്റെ അച്ഛന്റെ വാട്സാപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുന്നു . മറുപടി ഒന്നും ലഭിക്കുന്നില്ലെങ്കിലും എല്ലാ മെസ്സേജും അച്ഛൻ വായിക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലായി . ആരോടും പറഞ്ഞില്ല ഞാൻ അച്ഛന് മെസ്സേജ് അയച്ചോണ്ടിരിക്കുന്ന കാര്യം . കാരണം മരിച്ചു പോയ ഒരാൾക്ക് ഞാൻ മെസ്സേജ് അയച്ചോണ്ടിരിക്കുന്നു എന്ന് പറഞ്ഞെന്നെ അവർ കളിയാക്കും . ഒരു പക്ഷേ മാനസിക രോഗി വരെ ആക്കും . എന്റെ അച്ഛൻ ഈ ഭൂമിയിലെവിടെയോ ഉണ്ട് . അങ്ങനെ തന്നെ വിശ്വസിക്കാൻ ആണെനിക്കിഷ്ടം . അതുകൊണ്ടാണിപ്പോഴും ഞാൻ അച്ഛനോട് തന്നെ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത് . പക്ഷേ ഇന്ന് രാവിലെ എനിക്കൊരു മറുപടി ആ നമ്പറിൽ നിന്നും വന്നു . അതിങ്ങനെ ആയിരുന്നു .
" ഹായ് അമ്മു ...എന്റെ പേര് പ്രസാദ് , അമ്മുവിൻറെ ആദ്യത്തെ മെസ്സേജ് വന്ന ദിവസമുണ്ടല്ലോ അതിന്റെ തലേന്നായിരുന്നു എന്റെ മോൾ അമ്മു എന്നെ വിട്ട് പോയത് . സുഹൃത്തുക്കളുടെ കൂടെ ബീച്ച് പാർട്ടി ക്ക് പോയതാ ....അവളെ മാത്രം കടൽ കൊണ്ടുപോയി . ആ വേദനക്കടലിൽ ഞാൻ മുങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് നിന്റെ മെസ്സേജ് . "അച്ഛാ ഞാനാ അമ്മു" . ഏതൊരു അച്ഛന്റെയും ചങ്ക് തകർക്കുന്ന വിളി . ആ വാക്കുകൾ കണ്ടപ്പോൾ തന്നെ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല ഞാൻ ശരിക്കും തളർന്നു പോയി . ആദ്യം കരുതിയത് അവളുടെ കൂട്ടുകാരികൾ ആരെങ്കിലും എന്നെ സമാധാനിപ്പിക്കാൻ വേണ്ടി അയച്ചതാണെന്നാണ്. പക്ഷേ പിന്നീടുള്ള നിന്റെ മെസ്സേജുകൾ കണ്ടപ്പോൾ മനസ്സിലായി ഇത് വേറേതോ അച്ഛനോടുള്ള മറ്റൊരു അമ്മുവിൻറെ മെസ്സേജുകൾ ആണെന്ന് .നിന്റെ അച്ഛൻ എത്ര ഭാഗ്യം ചെയ്തയാളാണ് . മരിച്ചു നാല് വർഷങ്ങൾക്കിപ്പുറവും അച്ഛനോട് സംസാരിച്ചോണ്ടിരിക്കുന്ന മകൾ . ഒരു ദിവസം പോലും നീ നിന്റെ അച്ഛനെ ഓർക്കാതിരുന്നിട്ടില്ല .ഒരു കാര്യവും അച്ഛനോട് പറയാതിരുന്നിട്ടില്ല . എന്റെ അമ്മുവിനും ഞാൻ ആയിരുന്നു ബെസ്റ്റ് ഫ്രണ്ട് . എന്നോടായിരുന്നു എല്ലാ കാര്യങ്ങളും തുറന്നു പറയാറ് .. എല്ലാ ദിവസവും ഞാൻ തുടങ്ങുന്നത് അച്ഛാ എന്ന നിന്റെ ആ വിളിയിലൂടെയാണ്. ആ വിളി എന്റെ അമ്മുവിന്റേതാണെന്ന് ഞാൻ എന്നെ തന്നെ സ്വയം വിശ്വസിപ്പിച്ചു ജീവിക്കാൻ തുടങ്ങി . അച്ഛാ എന്ന് നീ ചേർത്തയാക്കുന്ന ഗുഡ് മോർണിംഗ് ഗുഡ്നൈറ്റ് മെസ്സേജുകളൊക്കെ അവളിപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടെന്ന തോന്നൽ എന്നിലുണ്ടാക്കി. ഒരു റിപ്ലൈ പോലും തരാതെ ഈ കഴിഞ്ഞ രണ്ട് വർഷവും ഞാൻ നിന്റെ മെസ്സേജുകൾ വായിച്ചു കൊണ്ടേ ഇരുന്നത് ഞാൻ എന്ന ശരീരത്തെയും മനസ്സിനെയും തളർത്താതിരിക്കാൻ ആണ് . മോളെ എന്ന് വിളിച്ചു മറുപടി തരണം എന്ന് പല തവണ തോന്നിയതാണ് . പക്ഷേ ആ സംസാരം നീണ്ടുപോയാൽ നമുക്കിടയിൽ ഒരു അകലം വന്നേക്കാം എന്ന പേടിയിലാണ് നിന്നോട് മിണ്ടാതിരുന്നത് . ഇന്ന് ഞാൻ ഈ മറുപടി തന്നത് മറ്റൊന്നും കൊണ്ടല്ല . ഇന്നലെ രാത്രി നീ ഒരു മെസ്സേജ് അയച്ചില്ലേ നിനക്കിപ്പോ ആരോടും മിണ്ടാനും പഠിക്കാനും ഒന്നും മൂഡില്ല എപ്പോഴും അച്ഛനോട് സംസാരിക്കാനാ തോന്നുന്നേ എന്ന് . ഒരു അച്ഛനെന്ന നിലയിൽ എന്നെ ഭയപ്പെടുത്തുന്ന ഒന്നായിരുന്നു അത് . നിന്റെ അച്ഛൻ ഒരു പക്ഷേ ഏറ്റവും കൂടുതൽ സ്വപ്നം കണ്ടത് നിന്റെ നല്ല ഭാവിയെ കുറിച്ചായിരിക്കാം . നിന്റെ പഠനം നശിക്കുന്നതും ഇങ്ങനെ സൈലന്റ് ആവുന്നതുമൊക്കെ ആ അച്ഛന് ഒരു പക്ഷെ ഏറ്റവും മാനസിക വിഷമമുണ്ടാക്കുന്ന കാര്യമായിരിക്കും . നിന്റെ അച്ഛന് വേണ്ടി നിനക്കിപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം നീ നന്നായി പഠിച്ച് നല്ലൊരു ജോലി നേടി അമ്മയ്‌ക്കൊപ്പം സന്തോഷമായി കഴിയുക എന്നതാണ് . നിന്റെ വിജയമാണ് നിന്റെ അച്ഛന് നൽകാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം ".
അച്ഛാ അച്ഛന്റെ ഫോൺ വേറെയാർക്കെങ്കിലും കൊടുത്തോ? എന്തൊക്കെയോ മെസ്സേജ് വരുന്നു . അച്ഛൻ റിപ്ലൈ ചെയ്യില്ല എന്നെനിക്കറിയാം . പിന്നേ ഇന്ന് രാവിലെ ഒരു സംഭവമുണ്ടായി …Ammu is Typing ……
About the WRITER
Jamsheer PM
ABOVE PHOTOGRAPH WILL BE USED FOR
THE PARTICIPATION CERTIFICATE.
bottom of page